Friday 1 July 2016

ആരെ സുഖിപ്പിക്കാൻ AIYF സമര നാടകം

എന്തടിസ്ഥാനത്തിലാണ് ശ്രീ.രാജമാണിക്യം അഴിമതിക്കാരനാണെന്ന് വിലയിരുത്തുന്നത്. ചിഹ്നക്കനാലിൽ  സ്‌കൂൾ അധികൃതർ കയ്യേറിയ ഭൂമി ഏറ്റെടുത്തതും, ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കാൻ വേണ്ടി സ്പെഷ്യൽ ഓഫീസർ ആയി നിയമതിനായപ്പോൾ നടത്തിയ സ്തുത്യർഹമായ സേവനവും ഒക്കെ ഒരു അഴിമതിക്കാരന്റെ അല്ലായിരുന്നു. എന്തായാലും വിഷയത്തെ തെരുവിൽ എത്തിച്ചത് ശരി ആയില്ല. അഴിമതി വിരുദ്ധതയുടെ അപ്പോസ്ഥലന്മാരാവാൻ ആരും കുറുക്കു വഴി നോക്കാതിരുന്നിൽ നന്ന്.
 
 ശ്രീ. രാജമാണിക്യം ആയാലും adhehatthinte സഹ ധർമ്മിണി ശ്രീമതി. നിശാന്തിനി IPS  ആണെങ്കിലും സാധാരണക്കാരിൽ നിന്നും ഉയർന്നു വന്നവരാണ്. അഴിമതി നടത്തിയ ഒരു കളക്ടർ ആണെന്ന് ഇതു വരെ കേട്ടിട്ടില്ല. വ്യവ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലാതെ പ്രതിച്ഛായ വര്ധനക്ക് വേണ്ടി ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ തീകൊള്ളി കൊണ്ട് തഗാല ചൊറിയുന്നത് പോലെ ആവും. ആവേശം നല്ലതാ. പക്ഷെ അത് എല്ലായിടത്തും എടുത്തു പ്രയോഗിക്കരുത്. പ്രോത്സാഹനത്തിന് ഇഷ്ടം മാതിരി മാധ്യമങ്ങളും കാണും. വീണു പോയാൽ അവിടെത്തന്നെ കിടക്കും.
എന്തടിസ്ഥാനത്തിലാണ് ശ്രീ.രാജമാണിക്യം അഴിമതിക്കാരനാണെന്ന് വിലയിരുത്തുന്നത്. ചിഹ്നക്കനാലിൽ  സ്‌കൂൾ അധികൃതർ കയ്യേറിയ ഭൂമി ഏറ്റെടുത്തതും, ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കാൻ വേണ്ടി സ്പെഷ്യൽ ഓഫീസർ ആയി നിയമതിനായപ്പോൾ നടത്തിയ സ്തുത്യർഹമായ സേവനവും ഒക്കെ ഒരു അഴിമതിക്കാരന്റെ അല്ലായിരുന്നു. എന്തായാലും വിഷയത്തെ തെരുവിൽ എത്തിച്ചത് ശരി ആയില്ല. അഴിമതി വിരുദ്ധതയുടെ അപ്പോസ്ഥലന്മാരാവാൻ ആരും കുറുക്കു വഴി നോക്കാതിരുന്നിൽ നന്ന്. 

രാജമാണിക്യം തന്നയോ ശരിയായ മാണിക്യം

അനാവശ്യ ഇടപെടുലുകൾ ആരും നടത്താതിരിക്കുന്നതാണ് ഒരു അഴിമതി വിരുദ്ധ സർക്കാരിന് നല്ലത്. വിവാദ ഉത്തരവുകൾക്കു പിന്നിൽ എത്ര ഉന്നതൻ ആയിരുന്നാലും നടപടി വേണം. പക്ഷേ ഒരു ഉദ്യോഗസ്‌ഥൻ മാത്രം വിചാരിച്ചാൽ ഇത്ര വലിയ അഴിമതി നടത്താൻ പറ്റുമോ. അതിനാൽ സത്യസന്തമായി വിവരങ്ങൾ അറിഞ്ഞതിനു ശേഷം തെരുവിൽ വിപ്ലവം നടത്തിയാൽ പോരേ. അതല്ല ചുളുവിൽ പ്രതിച്ഛായ വികസിപ്പിക്കാൻ ആണ് പരിപാടി എങ്കിൽ അതൊട്ടും ആശാസ്യം അല്ല. തിരിച്ചടി ഉണ്ടാവും. 

Sunday 29 May 2016

പുതിയ സർക്കാരും ജനങ്ങളുടെ പ്രതീക്ഷകളും

തീർച്ച ആയും ജനങ്ങൾ ആഗ്രഹിക്കുന്ന സർക്കാർ അഴിമതി ഇല്ലാത്ത സർക്കാരിനെ ആണെന്ന് നിസ്സംശയം പറയാം. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഒറ്റ പോക്കിന് അവന്റെ കാര്യം സാധിക്കാവുന്ന സ്ഥിതി ഉണ്ടാവണം. നിലവിലെ സ്ഥിതി പൂർണ്ണമായും മാറാൻ ജീവനക്കാരും മാറാൻ തയ്യാറാവണം.

ഇപ്പോൾ ഒരു ഓഫീസിൽ കയറി ചെല്ലുവാൻ പേടിയാണ്.  ഉദാഹരണത്തിന് കരം അടക്കാൻ ചെന്നാൽ കുറഞ്ഞത് ഒരു  മൂന്ന്
പ്രാവശ്യം എങ്കിലും നടത്തും. അത്തവരുടെ ജോലിയുടെ ഭാഗം ആണെന്ന മാതിരി ആണ്.
ഇതു മാറണം. ഒരു പക്ഷേ കൗൺസിലിംഗ് അടക്കം വേണ്ടി വരും. കൈക്കൂലി കൊടുക്കാത് തൻറെ ആവശ്യം നടക്കും എന്ന ബോധം ജനസമൂഹത്തിൽ സൃഷ്ടിച്ചെടുക്കുക എന്നാവണം ആദ്യ നടപടി. മന്ത്രി മന്ദിരങ്ങളിൽ നിന്നവട്ടെ തുടക്കം.